BusinessNEWS

മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷൂറന്‍സ് തിരുവനന്തപുരത്തും

അഞ്ചു വര്‍ഷത്തിനകം തിരുവനന്തപുരത്ത് 10,000 പേര്‍ക്ക് ആരോഗ്യ പരിരക്ഷ,800ഓളം ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്ക് അവസരം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനി മാക്‌സ് ബുപയുടെ സാന്നിധ്യം ഇനി തലസ്ഥാന നഗരിയിലും. കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലേറെ ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാക്‌സ് ബുപ ഉപഭോക്താക്കള്‍ക്ക് നഗരത്തിലെ 22 ആശുപത്രി ശൃംഖലകളിലൂടെയും രാജ്യത്തുടനീളമുള്ള ആറായിരത്തിലേറെ ആശുപത്രികളിലൂടെയും പണരഹിത വൈദ്യ സേവനം ലഭ്യമാകും.
30 മിനിറ്റിനകം പണരഹിത ക്ലെയിമുകളുടെ മുന്‍കൂര്‍ അംഗീകാരം നല്‍കുന്ന സൗകര്യം വഴി ഗുണനിലവാരമുള്ള ആരോഗ്യപരിചരണം എളുപ്പം ലഭ്യമാകാനും മാക്‌സ് ബുപ സൗകര്യം ചെയ്യും. സംസ്ഥാനത്ത് തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലുമാണ് കമ്പനിക്ക് ഇപ്പോള്‍ ബ്രാഞ്ചുകളുള്ളത്.

കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍, മികച്ച ചികിത്സക്ക് അമിതമായ ചെലവു വരുമ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വലിയ പിന്തുണയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡാനന്തരം ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള ആവശ്യക്കാരില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കേരളത്തിലെ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കിടയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഉയര്‍ന്ന തോതില്‍ ആവശ്യക്കാരുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരാവുന്ന വിധം മാക്‌സ് ബുപ നഗരത്തില്‍ സാന്നിധ്യം വിപുലമാക്കുകയാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധിച്ച് നഗരത്തില്‍ വിവിധ പരിപാടികള്‍ വഴി കൂടുതല്‍ ബോധവത്കരണം നല്‍കും.
വരുന്ന അഞ്ചു വര്‍ഷത്തിനകം തിരുവനന്തപുരത്ത് ഏഴു കോടി പ്രീമിയവും പോളിസി വാങ്ങുന്നതില്‍ 21 മടങ്ങ് വര്‍ധനയുമാണ് മാക്‌സ് ബുപ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും കമ്പനി കൊണ്ടുവരും. നാലു വര്‍ത്തിനിടെ എണ്ണൂറ് ഏജന്റുമാര്‍ നഗരത്തില്‍ കമ്പനിക്കു കീഴിലുണ്ടാകും. കൂടുതല്‍ സ്ത്രീകളും വീട്ടമ്മമാരും ഇന്‍ഷൂറന്‍സ് ഏജന്റുമാരാകാന്‍ കമ്പനി പരിശീലന- പ്രോത്സാഹന പരിപാടികള്‍ ഒരുക്കും.
ദക്ഷിണേന്ത്യന്‍ വിപണി കമ്പനിക്ക് പ്രധാനമാണെന്നും കേരളത്തില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നതോടെ സമീപ പ്രദേശങ്ങളില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് റീട്ടെയില്‍ സെയില്‍സ് ഡയരക്ടര്‍ അങ്കുര്‍ ഖര്‍ബന്ദ പറഞ്ഞു. തിരുവനന്തപുരത്തെ വിപുലീകരണ പദ്ധതികളെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 പകര്‍ച്ച വ്യാധിക്കു പിന്നാലെ പൊതുജനങ്ങളില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് അവബോധം ഉയരുകയും ഇന്‍ഷൂറന്‍സ് സ്‌കീമുകള്‍ക്ക് ആവശ്യക്കാര്‍ കൂടിവരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്‍ഷൂറന്‍സ് സ്‌കീമിന്റെ ഗുണഫലങ്ങളെ കുറിച്ച് അവബോധം നല്‍കി ആരോഗ്യ ഇന്‍ഷൂറന്‍സ് സങ്കല്പം സംബന്ധിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനാണ് കമ്പനി കാര്യമായ ഊന്നല്‍ നല്‍കുകയെന്നും അങ്കുര്‍ ഖര്‍ബന്ദ വ്യക്തമാക്കി. രാജ്യത്തെ 45 നഗരങ്ങളില്‍ പുതുതായി മാക്‌സ് ബുപ ഓഫിസുകള്‍ ആരംഭിക്കും. രണ്ടു വര്‍ഷത്തിനകം രാജ്യത്തുടനീളം 200 ശാഖകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇന്ത്യയിലെ ശ്രദ്ധേയരായ മാക്‌സ് ബുപ, രാജ്യത്തെ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തിന്റെയും അന്താരാഷ്ട്ര ആരോഗ്യസംരക്ഷണ-സേവന രംഗത്ത് എഴുതിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ബൂപ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ്. ആരോഗ്യ പങ്കാളികളെന്ന നിലയില്‍ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് കമ്പനിയുടെ ദൗത്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker