LIFEMovie

കാവല്‍ ” ടീസർ റിലീസ്

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവല്‍” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി.
ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,രാജേഷ് ശര്‍മ്മ,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,അരിസ്റ്റോ സുരേഷ്,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,അനിത നായർ,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
എഡിറ്റർ-മൻസൂർ മുത്തൂട്ടി.
രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന “കാവൽ” എന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം
നവംബർ 25-ന്
ഗുഡ് വിൽ എന്റർടൈൻമെന്റ്സ് റിലീസ്
തിയ്യറ്ററുകളിലെത്തിക്കുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: