IndiaNEWS

കര്‍ഷകസമര വേദിയില്‍ വെടിവെയ്പ്: ആസൂത്രിത നീക്കമെന്ന് സൂചന

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക സമരം നൂറ് ദിനം പിന്നിട്ട് മുന്നേറുകയാണ്. രാജ്യ തലസ്ഥാനത്ത് കടുത്ത തണുപ്പിനേയും ചൂടിനേയും അവഗണിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. കര്‍ഷക സമരം പൊളിക്കാന്‍ എതിര്‍ കക്ഷികള്‍ പല വഴിക്ക് ശ്രമിച്ചെങ്കിലും ഒന്നു ഫലം കണ്ടിരുന്നില്ല. റിപ്ലബിക് ഡേയില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോഴിതാ കര്‍ഷക സമരം പൊളിക്കാന്‍ മറ്റൊരു നീക്കവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. കര്‍ഷകസമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സമരം നടക്കുന്ന സ്ഥലത്തെത്തിയ അജ്ഞാതര്‍ അന്തരീക്ഷത്തിലേക്ക് വെടി വെക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത ശേഷം അജ്ഞാതര്‍ കടന്നു കളഞ്ഞു. സംഭവത്തില്‍ കര്‍ഷകര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തി. അജ്ഞാതര്‍ വന്നത് പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും അതുകൊണ്ട് തന്നെ വന്നവര്‍ പഞ്ചാബില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.

വനിതാ ദിനത്തില്‍ കര്‍ഷക സമരത്തെ നയിക്കുക സ്ത്രീകളായിരിക്കും. സ്ത്രീകള്‍ സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലിയും വനിതാ ദിനത്തില്‍ നടത്തും. സിംഘു, തിക്രി, ഗാസിപൂര്‍ സമരപന്തലുകളിലെ സ്റ്റേജില്‍ ഇന്ന് സ്ത്രീകള്‍ മാത്രമായിരിക്കും ഉണ്ടാവുക. സമരഭൂമിയിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇന്ന് നിയന്ത്രിക്കുക സ്ത്രീകളായിരിക്കും.

കര്‍ഷക സമരം ശക്തിമാവുന്നത് ആരെയോ ഭയപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഞായറാഴ്ച രാത്രി ഉണ്ടായ സംഭവമെന്ന് കര്‍ഷകര്‍ പറയുന്നു. സമരം 100 ദിവസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് അനനുകൂലമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നീതി കിട്ടാന്‍ എത്ര നാള്‍ വേണമെങ്കിലും സമരം ചെയ്യാന്‍ തയ്യാറാണെന്ന നിലപാടിലാണ് കര്‍ഷകര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker