BusinessNEWS

ബിജെപിക്ക് കൈപൊള്ളി, ഇന്ധനവിലയിലെ എക്സൈസ് നികുതി കേന്ദ്രം വെട്ടി കുറച്ചേക്കും

ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ആലോചനകൾ നടത്തുന്നതായാണ് വിവരം

നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമാകുമ്പോൾ ഇന്ധന വിലവർധന തിരിച്ചടിയാകുമെന്ന് ബിജെപിക്ക് ഭയം. എക്സൈസ് നികുതി വെട്ടിക്കുറച്ചു കൊണ്ട് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായേക്കും എന്നാണ് വിവരം.

ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ആലോചനകൾ നടത്തുന്നതായാണ് വിവരം. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ സാമ്പത്തികവർഷം എണ്ണവിലയിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എക്സൈസ് നികുതി വർധിപ്പിച്ച് രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നിഷേധിക്കുകയായിരുന്നു കേന്ദ്രം.

നിലവിലെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ആനുപാതികമായി രാജ്യത്ത് എക്സൈസ് നികുതി ഉയർന്നു. ഇത് രാജ്യത്ത് ഇന്ധന വില കുതിച്ചുയരാൻ കാരണമായി. ഈ സാഹചര്യത്തിലാണ് എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാൻ കേന്ദ്രം ആലോചിക്കുന്നത്.

പൊതുമേഖല എണ്ണക്കമ്പനികളുമായി ധനമന്ത്രാലയം ഇതുസംബന്ധിച്ച ചർച്ച നടത്തി എന്നാണ് വിവരം. ചില സംസ്ഥാന സർക്കാരുകളുമായും കേന്ദ്രസർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. പക്ഷേ ഏതെല്ലാം സംസ്ഥാന സർക്കാരുകളുമായാണ് കേന്ദ്രം ഇക്കാര്യം ചർച്ച ചെയ്തത് എന്ന കാര്യം വ്യക്തമല്ല.

എണ്ണ വില കുതിച്ചുയരുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതി വെട്ടിക്കുറയ്ക്കണമെന്ന ആശയമാണ് കേന്ദ്ര ധനമന്ത്രി മുന്നോട്ടുവച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ആകുമോ എന്നത് വ്യക്തമല്ല. കേന്ദ്രം ഈ തീരുമാനമെടുത്താലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിലപാട് എടുക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്.

എന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന സൂചന കണ്ട കേന്ദ്ര ധനമന്ത്രാലയം നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker