NEWSVIDEO

കെ സുരേന്ദ്രൻ ഉത്തരം പറയണം, ചാണകം തിന്നാമോ? ഫെബ്രുവരി 25 ന് “പശുപ്പരീക്ഷ “-വീഡിയോ

ഫെബ്രുവരി 25 നു നടക്കുന്ന “പശു പരീക്ഷ”യിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ രാജ്യത്തെ തൊള്ളായിരത്തിൽ പരം സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കത്തയച്ചു. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിൽ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പരീക്ഷ നടത്തുന്നത്. അഞ്ച് ലക്ഷത്തിലധികം പേർ പരീക്ഷയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

സൂര്യപ്രകാശത്തെ സ്വർണം ആക്കാനുള്ള പ്രത്യേക സംവിധാനം ഇന്ത്യൻ പശുക്കളുടെ മുതുകിൽ ഉണ്ടെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. അതുകൊണ്ടാണ് പശുവിന്റെ പാലിന് മഞ്ഞക്കളർ എന്നും ബിജെപി ബംഗാൾ അധ്യക്ഷൻ അവകാശപ്പെട്ടു.

പരീക്ഷ എഴുതാൻ പ്രത്യേക പഠന പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലും റഷ്യയിലും ഉള്ള ആണവ നിലയങ്ങളിൽ നിന്ന് റേഡിയേഷൻ അടിക്കാതിരിക്കാൻ ചാണകം ഉപയോഗിക്കുന്നുണ്ടെന്ന് പഠന പുസ്തകം പറയുന്നു. വിഷ വാതകത്തിൽ നിന്ന് ഭോപ്പാൽ നിവാസികളെ രക്ഷിച്ചത് ചാണകം ആണെന്നും പഠന പുസ്തകങ്ങൾ വിവരിക്കുന്നു. സൂര്യനിൽ നിന്ന് ഊർജ്ജം സംഭരിച്ച് പോഷകഗുണമുള്ള പാലും ചാണകവും മൂത്രവും നിർമ്മിക്കാൻ ഇന്ത്യൻ പശുക്കൾക്ക് പ്രത്യേക കഴിവുണ്ടെന്ന് പഠന പുസ്തകങ്ങൾ അവകാശപ്പെടുന്നു.

” ഇതിൽ അശാസ്ത്രീയമായി ഒന്നുമില്ല. ഇന്ത്യൻ പശു ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. അതുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ” രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് ഖാദിരിയ പറയുന്നു.

” ജാദവ്പൂർ യൂണിവേഴ്സിറ്റിയ്ക്ക് ഗവേഷണ കാര്യങ്ങൾക്കായി 60 കോടി രൂപയാണ് കേന്ദ്ര സർക്കാർ നൽകാനുള്ളത്. അത് നൽകുന്നതിനു പകരം ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികളിൽ കുത്തിവെക്കാൻ ആണ് ആവശ്യപ്പെടുന്നത്. ” ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ ഒരു ഫിസിക്സ് അധ്യാപകൻ ചൂണ്ടിക്കാട്ടുന്നു.

” പരീക്ഷക്ക് പിന്നിൽ കൃത്യമായ പദ്ധതിയുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിക്കുകയാണ്. ” സംബന്ധക് ദാസ് എന്ന ഇംഗ്ലീഷ് അധ്യാപകൻ എൻ ഡി ടി വിയോട് പറഞ്ഞു.

എന്തായാലും സംസ്ഥാന ബിജെപി കേരളത്തിലെ ജനതയോട് ഇക്കാര്യത്തിൽ ഒരു നിലപാട് വ്യക്തമാക്കണം. ഇപ്പറഞ്ഞ പ്രകാരം തന്നെയാണോ അവർ കേരളത്തിലും പശുവിനെ കാണുന്നത് എന്ന് നേതാക്കൾ സാധാരണ ജനങ്ങളോട് തുറന്നു പറയണം. അതിനുള്ള ആർജ്ജവം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാണിക്കുമോ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button