അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുവനടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രകഥാപാത്രമാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന സന്തോഷം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്തായ അർജുൻ സത്യൻ ആണ് സന്തോഷം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

ഇഷാ പറ്റാളി, തുഷാര എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. കാര്‍ത്തിക് ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. നോബിന്‍ പോളാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. Feel the good vibe എന്ന ടാഗ്‌ലൈൻ ഉള്ള ചിത്രം ഒരു ഫീൽ ഗുഡ് എന്റര്‍ടൈനർ എന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version