ദൈവത്തിനുപോലും എന്നെ പിടികൂടാൻ ആകില്ല, പോലീസിനെ വെല്ലുവിളിച്ച് ക്രിമിനൽ, പിന്നെ സംഭവിച്ചത്

” ദൈവത്തിനുപോലും എന്നെ പിടികൂടാൻ ആവില്ല, പിന്നെ പോലീസിന് ആകുമോ ” പപ്പു ഹരിശ്ചന്ദ്ര എന്ന ക്രിമിനൽ മുംബൈ പോലീസിനെ വെല്ലുവിളിച്ചതാണ് ഇത്. മുംബൈയിലെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനിലധികം കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. 2013 തൊട്ട് ഇയാൾ ഒളിവിലാണ്.

ഒരു സന്ദേശവാഹകൻ വഴിയാണ് കോപ്പടി എന്ന് വിളിപ്പേരുള്ള ക്രിമിനൽ പോലീസിനെ വെല്ലുവിളിച്ചത്. ” ക്രിമിനൽ ഞങ്ങളെ വെല്ലുവിളിച്ചു. ദൈവത്തിനുപോലും തന്നെ പിടിക്കാനാവില്ല പിന്നല്ലേ പോലീസ് എന്ന് അറിയിച്ചു. സന്ദേശവാഹകനിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. പിന്നാലെ ഇയാളെ പിടികൂടി” പൊലീസ് വ്യക്തമാക്കി.

റോയൽ പാം ഏരിയയിൽ കവർച്ച നടത്താൻ എത്തിയപ്പോഴാണ് ക്രിമിനലിനെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു നാടൻ പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version