കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക് ; പ്രതീക്ഷയോടെ രാജ്യം

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി അനുമതി തേടുന്നതിന് ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ സമ്പൂർണ പേപ്പർ രഹിത ബജറ്റാവും ധനമന്ത്രി അവതരിപ്പിക്കുക. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചു.

ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. ആപ്പ് ലഭ്യമാക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തിൽ’ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ആത്മനിർഭർ പാക്കേജിലൂടെ കോവിഡിൽനിന്ന് രക്ഷനേടാൻ, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും ഠാക്കൂർ പറഞ്ഞു.

Exit mobile version