കർഷക സമരത്തിൽ ഇന്ന് നിർണായക ചർച്ച, പ്രക്ഷോഭം നാല്പതാം ദിവസത്തിലേക്ക്

പ്രക്ഷോഭം തുടരുന്ന കർഷകരും കേന്ദ്ര സർക്കാർ പ്രതിനിധികളും ഇന്ന് വീണ്ടും ചർച്ച നടത്തും. സമരം തുടങ്ങി ഇത് ഏഴാം വട്ടമാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചർച്ച. ചർച്ചയിൽ 40 കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.ചർച്ച നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ആകണമെന്നും അല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

ചർച്ച പരാജയം ആണെങ്കിൽ മറ്റന്നാൾ മുതൽ 20 വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്കകത്ത് ട്രാക്ടർ റാലി സംഘടിപ്പിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമാനമായ റാലികൾ ഉണ്ടാകും. ജനുവരി 18ന് സ്ത്രീകളെ അണിനിരത്തിയുള്ള പ്രക്ഷോഭം സംഘടിപ്പിക്കും.

അതേസമയം പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആരംഭിച്ച സമരം നാല്പതാം ദിവസത്തിലേക്ക് കടന്നു. കടുത്ത തണുപ്പിലും മഞ്ഞിലും മഴയിലും വീര്യം ചോരാതെ കർഷകർ പ്രക്ഷോഭരംഗത്താണ്.

Exit mobile version