NEWS

ജമീല സിദ്ധീഖ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമ്പള ഡിവിഷനില്‍ നിന്ന് വിജയിച്ച ജമീല സിദ്ധീഖിനെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സെമീന ടീച്ചറേയും വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.കെ.മുഹമ്മദ് ഹനീഫിനെയും മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്റ് ബോര്‍ഡ് യോഗം തീരുമാനിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി താഹിറ യൂസഫിനെയും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുംതാസ് സമീറയെയും വൈസ്പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുസ്തഫ ഉദ്യാവറിനെയും മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കദീജത്ത് റിസാനയെയും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി യൂസുഫ് ഹേരൂറിനെയും എണ്‍മകജെ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഡോ.ഫാത്തിമത്ത് ജനാസിനെയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുജീബ് കമ്പാറിനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഷീബ ഉമ്മറിനെയും മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

സി.ടി. അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ മുസ്ലിം ലീഗ് ജില്ലാ പാര്‍ലി മെന്ററി ബോര്‍ഡാണ് പ്രഖ്യാപിച്ചത്.

Back to top button
error: