മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ

നി മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. ഇനി 50 ശതമാനം നിരക്കിളവില്‍ അവര്‍ക്ക് യാത്രചെയ്യാം. ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം. 60വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക.

ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു.

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍കാര്‍ഡ് , വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version