NEWS

കെ.എം ഷാജിക്ക് കുരുക്ക് മുറുകുന്നു; മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുക്കുന്നു

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടക്കാന്‍ വിജിലന്‍സ് എത്തി. കണ്ണൂര്‍ അഞ്ചുതെങ്ങിലെ വീട്ടിലെത്തിയാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധനിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.

Back to top button
error: