NEWS

മഹാസഖ്യത്തിലേയ്ക്കില്ല ,ദീപാവലിയ്ക്ക് ശേഷം നിതീഷ് കുമാർ സത്യപ്രത്ജ്ഞ ചെയ്യും

നിതീഷ് കുമാർ തന്നെ അടുത്ത മുഖ്യമന്ത്രി എന്ന് ജെ ഡി യു .”നിതീഷ് കുമാർ ദീപാവലിയ്ക്ക് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .”ജെ ഡി യു വക്താവ് കെ സി ത്യാഗി പറഞ്ഞു .

നിതീഷ് മുഖ്യമന്ത്രിയായി തുടരുമെന്നു ബിജെപി നേതാക്കളും വ്യക്തമാക്കി .നിതീഷിനെ മഹാസഖ്യത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് ഗിരിരാജ് സിങ് അടക്കമുള്ളവർ രംഗത്ത് വന്നു .

“നിതീഷ്‌ജി ബീഹാർ താങ്കളെ സംബന്ധിച്ചിടത്തോളം ചെറുതാണ് .ഇപ്പോൾ താങ്കൾ ദേശീയ രാഷ്ട്രീയത്തിൽ എത്തണം വിഭജിച്ച് ഭരിക്കുന്നവർക്കെതിരെ മതേതര മനസുകളുടെ കൂട്ടായ്മയുടെ ഭാഗമാകണം താങ്കളും .”ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു .

“നിതീഷ് കുമാർ എൻ ഡി എ നേതാവാണ് .ജയവും തോൽവിയും അദ്ദേഹത്തിന്റെ സ്റ്റാറ്റസിനെ ബാധിക്കുന്നില്ല .നിതീഷിനെതിരെ സംസാരിക്കുന്ന തേജസ്വി യാദവ് എന്ത് നേട്ടമാണ് ഉണ്ടാക്കിയത് ?ഇപ്പോൾ തേജസ്വിയോട് വിശ്രമിക്കാൻ ആണ് ബിഹാറിലെ ജനങ്ങൾ പറഞ്ഞിരിക്കുന്നത് .ദിഗ്‌വിജയ് സിങ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കിയാൽ മതി .”ഗിരിരാജ് സിങ് തിരിച്ചടിച്ചു .

Back to top button
error: