മധുബാല വീണ്ടും മലയാളത്തില്‍ ” എന്നിട്ട് അവസാനം “

യോദ്ധ യിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ പ്രശസ്ത ചലച്ചിത്രതാരം മധുബാല വീണ്ടും മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍,അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
” എന്നിട്ട് അവസാനം ” എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്.
“എന്നിട്ട് അവസാനം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത യുവ താരങ്ങളായ ഫഹദ് ഫാസില്‍,ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ് പുസ്തകത്തിലൂടെ ഇന്ന് പുറത്തിറക്കി.

എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-സുകുമാര്‍ തെക്കെപ്പാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,എഡിറ്റര്‍-സൂരജ് ഇ എസ്,സംഗീതം-സുഷിന്‍ ശ്യാം,കല-ഗോകുല്‍ ദാസ്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version