NEWS

റഹ്മാൻ അഭ്രപാളിയിലെത്തിയിട്ട് 37 വർഷങ്ങൾ ,റഹ്മാന്റെ നിങ്ങൾ കണ്ടിരിക്കേണ്ട 7 സിനിമകൾ

ടൻ റഹ്മാൻ അഭ്രപാളിയിലെത്തിയിട്ട് 37 വർഷങ്ങൾ തികയുന്നു . .മലയാളത്തിലെ നിത്യഹരിത നടന്മാരിൽ ഒരാളാണ് റഹ്മാൻ ..റഹ്‌മാന്റെ തീർച്ചയായും കണ്ടിരിക്കേണ്ട 7 സിനിമകൾ പ്രേക്ഷർക്കായി പങ്കുവെയ്ക്കുകയാണ് .

1983 ലാണ് റഹ്മാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് .പി പദ്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിൽ .മമ്മൂട്ടി ,സുഹാസിനി ,റഹ്മാൻ എന്നിവർ ആയിരുന്നു പ്രധാന വേഷത്തിൽ .ഈ ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം റഹ്മാനെ തേടിയെത്തി .അന്ന് റഹ്മാന് പ്രായം 16 വയസ് .തമിഴ് നോവൽ വാസന്തിയെ പിൻപറ്റി എടുത്ത ചിത്രം .വിദ്യാർത്ഥി ആയി റഹ്മാനും അദ്ധ്യാപിക ആയി സുഹാസിനിയും ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥനായ കാമുകൻ ആയി മമ്മൂട്ടിയും .

1984 ലെ തന്നെ ചിത്രം കാണാമറയത്ത് .പദ്മരാജന്റെ തിരക്കഥയിൽ ഐവി ശശിയുടെ സംവിധാനം .മമ്മൂട്ടി ,ശോഭന ,റഹ്മാൻ കൂട്ടുകെട്ട് വീണ്ടും .

1984 ൽ തന്നെ പറന്നു പറന്നു പറന്ന് .വീണ്ടും പദ്മരാജൻ മാജിക് .റഹ്മാൻ ,രോഹിണി ,നെടുമുടി വേണു എന്നിവർ ലീഡ് റോളിൽ .

വീണ്ടും 1984 ചിത്രം .ഉയരങ്ങളിൽ .എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐവി ശശി ചിത്രം .റഹ്മാനൊപ്പം മോഹൻലാലും നെടുമുടിയും .

1986 ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ .സത്യൻ അന്തിക്കാടിന്റെ കറുത്ത ഹാസ്യ ചിത്രം .റഹ്മാനൊപ്പം മികച്ച വേഷത്തിൽ തിലകൻ .മോഹൻലാലും ചിത്രത്തിൽ .

1990 ലെ വീണമീട്ടിയ വിലങ്ങുകൾ .കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രം .റഹ്മാനെ കൂടാതെ മധു ,സുകുമാരൻ ,ജയഭാരതി എന്നിവർ പ്രധാന വേഷത്തിൽ .

2016 ലെ വിവിധ ഭാഷാ ചിത്രം ധ്രുവങ്ങൾ 16 .കാർത്തിക് നരേന്റെ സസ്പെൻസ് ത്രില്ലറിൽ പോലീസ് ഓഫീസറായി റഹ്മാൻ .

എണ്ണമറ്റ സിനിമകളിൽ റഹ്മാൻ അഭിനയിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ ആയി നിരവധി ചിത്രങ്ങൾ .തമിഴിൽ ശ്രദ്ധിക്കാനായി 1990 കളിൽ മലയാളത്തിൽ നിന്ന് ബ്രേക്ക് എടുത്തില്ലായിരുന്നെങ്കിൽ റഹ്മാൻ ഇന്ന് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം കൊണ്ടാടപ്പെട്ടേനെ .എങ്കിലും മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ ആണ് റഹ്മാൻ .

Back to top button
error: