NEWS

ഹത്രാസ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി ,അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമമെമെന്നു ഉത്തർ പ്രദേശ് സർക്കാർ

ഹത്രാസ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി .അസാധാരണമായ സംഭവം ആണ് ഹത്രാസിൽ അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു .കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം .

അതേസമയം കോലാഹലങ്ങൾ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിയ്ക്കാൻ സ്ഥാപിത താൽപര്യക്കാർ ശ്രമിക്കുക ആണെന്ന നിലപാട് ആണ് ഉത്തർ പ്രദേശ് സർക്കാർ കോടതിയിൽ സ്വീകരിച്ചത് .ഉത്തർ പ്രദേശ് സർക്കാരിനെ കരി വാരി തേക്കാൻ ആണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം .ജാതി കലാപം ഉണ്ടാക്കാനുള്ള ഗൂഢാലോചനയും ഉണ്ടെന്നു ഉത്തർ പ്രദേശ് സർക്കാർ ആരോപിച്ചു .

അർദ്ധരാത്രിയിൽ സംസ്കാരം നടത്തിയത് കലാപം ഒഴിവാക്കാൻ ആയിരുന്നുവെന്നും ഉത്തർ പ്രദേശ് സർക്കാർ പറയുന്നു .കേസിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് സർക്കാർ നിലപാടെന്നും കോടതിയെ അറിയിച്ചു .

കോടതി അന്വേഷണം നിരീക്ഷിക്കണം എന്നാണ് നിലപാടെന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചു .മരണത്തെ സെസൻസേഷൻ ആക്കാൻ ശ്രമം നടക്കുന്നുവെന്നും തുഷാർ മെഹ്ത പറഞ്ഞു .

ഇരയുടെ വീട്ടുകാരും സാക്ഷികളും സുരക്ഷിതരാണെന്ന് സത്യവാങ്മൂലം ഉത്തർ പ്രദേശ് സർക്കാർ നൽകണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു .ഇതിനായി എന്ത് നടപടി കൈക്കൊണ്ടു എന്നും അറിയിക്കണം .

കേസ് അന്വേഷണം സുതാര്യമാണെന്നു ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി .പൊതുതാത്പര്യ ഹര്ജിയിന്മേൽ അടുത്ത ആഴ്ച വാദം കേൾക്കും .

Back to top button
error: