രാജ്യത്ത് 21 ഇടങ്ങളിൽ വസ്തുവകകൾ ,നാട്ടുകാരുടെ പണം കൊണ്ട് പോപ്പുലർ ഫിനാൻസ് കുടുംബം തിന്നു കൊഴുത്തത് ഇങ്ങനെ

രാജ്യത്ത് 21 ഇടങ്ങളിൽ പോപ്പുലർ ഫിനാൻസ് കുടുംബത്തിന് വസ്തുവകകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി .തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ ഭൂമി ആണുള്ളത് ,ആന്ധ്രയിൽ 28 ഏക്കറും .

തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ ഇവർക്കുണ്ട് .കൊച്ചിയിലും തൃശൂരും ആഡംബര ഫ്ലാറ്റുകളും.വകയാർ ,തിരുവനന്തപുരം ,പുണെ ,പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസുകൾ ഇവർക്കുണ്ട് .മൊത്തം 124 കോടിയുടെ ആസ്തി ആണ് ഇതുവരെ കണ്ടെത്തിയത്.

അഞ്ചാം പ്രതി റിയ തോമസിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട് .ഇതിനു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതൽ അന്വേഷണത്തിനായി പോകും .നേരത്തെ രണ്ടു തവണ പ്രതികളുമായി തമിഴ്‌നാട് ,ആന്ധ്ര ,കർണാടക സംസ്ഥാനങ്ങളിൽ തെളിവെടുപ്പിന് പോയിരുന്നു .

ഡോ റിയയ്ക്ക് കോവിഡ് ആണ് .ഈ സാഹചര്യത്തിൽ റോയ് ഡാനിയേൽ ,ഭാര്യ ,മൂന്നുമക്കൾ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി നീട്ടിവച്ചിരിക്കുകയാണ് .

17 നു നിലമ്പൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് റിയയെ കസ്റ്റഡിയിൽ എടുത്തത് .എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിൽ റിയയെ ചോദ്യം ചെയ്തിരുന്നു .റിമാൻഡ് ചെയ്തതിനെ തുടർന്ന് റിയ അട്ടക്കുളങ്ങര ജയിലിൽ ആണ് .ഇവരുടെ ഓസ്‌ട്രേലിയയിൽ ഉള്ള ബന്ധുവിനെയും മകനെയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന ഉണ്ട് .പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ചില ബുദ്ധികേന്ദ്രങ്ങൾ ഇവരെ സഹായിച്ചതായി പൊലീസിന് സംശയം ഉണ്ട് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version