LIFENEWS

ആരാണാ ഭാഗ്യവാൻ? മറ്റാരുമല്ല ഇടുക്കി സ്വദേശി 24 കാരൻ

ഓണം ബമ്പർ അടിച്ച വ്യക്തിയെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയന് ആണ് 12 കോടിയുടെ ഓണം ബമ്പർ. എറണാംകുളത്ത് ജോലി ചെയ്യുകയാണ് അനന്തു വിജയൻ. അയ്യപ്പൻകാവിലെ വിഘനെശ്വരാ ലോട്ടറി ഏജൻസീസ് വഴി വിറ്റ ടിക്കറ്റിനാണ് ബമ്പർ അടിച്ചത്.

12 കോടിയിൽ 10% ഏജൻസി കമ്മീഷനും 30 % ആദായ നികുതിയും കഴിച്ചാൽ 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. എറണാംകുളം എളംകുളം ക്ഷേത്രത്തിൽ ആണ് അനന്തുവിന്റെ ജോലി.

പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥൻ വഴി ടിക്കറ്റ് ബാങ്കിൽ നൽകി. അനന്തുവിന് ഇതിനു മുമ്പ് ലോട്ടറി അടിച്ച പരമാവധി തുക 5, 000 ആണ്.

Back to top button
error: