കട്ടപ്പനയിൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ബൈജുവിനെ ആണ് അപരിചിതരായ ക്വട്ടേഷൻ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്.

പതിമൂന്നാം തിയതി വൈകുന്നേരം ഓട്ടം എന്ന വ്യാജേന ബിജുവിനെ കല്യാണത്തണ്ടിനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മർദ്ദിക്കുകയായിരുന്നു.

അക്രമികളുടെ കൈയിൽ നിന്നും കുതറി രക്ഷപെട്ടോടിയ ബിജു മറഞ്ഞിരുന്ന് കട്ടപ്പന പൊലീസിന് ഫോൺ ചെയ്യുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

മർദ്ദനത്തിൽ പരിക്കേറ്റ ബിജു കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് ഒരു പ്രതിയെ പിടിച്ചു.

ബാക്കി പ്രതികൾക്കും ക്വട്ടേഷൻ നൽകിയവർ എന്ന് സംശയിക്കുന്നവർക്കുമായി അന്വേഷണം നടത്തുന്നു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version