Kerala

    • വോട്ടെടുപ്പ് പൂർത്തിയായി: പോളിങ് നീണ്ടത് രാത്രി 10.45 വരെ

         കേരളക്കിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വിധിയെഴുതി ജനങ്ങൾ. വോട്ടെടുപ്പ് പൂർത്തിയാകേണ്ടത് 6 മണിക്കാണെങ്കിലും ആളുകളുടെ നീണ്ട നിര മൂലം രാത്രി പത്തേമുക്കാൽ മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 70.35 ശതമാനം  പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം -66.43, ആറ്റിങ്ങല്‍- 69.40, കൊല്ലം- 67.92, പത്തനംതിട്ട- 63.35, മാവേലിക്കര- 65.88, ആലപ്പുഴ- 74.37, കോട്ടയം- 65.59, ഇടുക്കി- 66.39, എറണാകുളം- 68.10, ചാലക്കുടി- 71.68, തൃശൂര്‍- 72.11, പാലക്കാട്- 72.68, ആലത്തൂര്‍- 72.66, പൊന്നാനി- 67.93, മലപ്പുറം- 71.68, കോഴിക്കോട്- 73.34, വയനാട്- 72.85, വടകര- 73.36, കണ്ണൂര്‍- 75.74, കാസര്‍ഗോഡ്- 74.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. കേരളത്തിൽ ആകെ. 2.77 കോടി വോട്ടർമാരാണുള്ളത്. കാസർകോട് മണ്ഡലത്തിൽ…

      Read More »
    • മാധ്യമ പ്രവര്‍ത്തകരെ മുസ്ലീംലീഗ്കാര്‍ അക്രമിച്ച സംഭവം, പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

          പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസർകോട് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്  കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കാസർകോട്‌ നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്ക്കൂളിലെയും  ചെങ്കള എഎൽപി സ്‌കൂളിലെയും ബൂത്തുകളിലാണ് കള്ളവോട്ട് നടക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി റിപ്പോര്‍ട്ടര്‍ സിജുകണ്ണന്‍, ക്യാമറമാന്‍ ഷൈജു പിലാത്തറ, മാത്യുഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍മാരായ സാരംഗ്, പ്രദീപ് നാരായണന്‍ എന്നിവരെയാണ് ഒരുകൂട്ടം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുണ്ടായിട്ടും യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ.യു.ഡബ്ലിയു.ജെ ജില്ലാ കമ്മിറ്റി ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

      Read More »
    • പത്താം ക്ലാസ് വിദ്യാർഥിനിയും യുവാവും ആളൊഴിഞ്ഞ വീട്ടിൽ ജീവനൊടുക്കി, മൃതദേഹങ്ങൾ കണ്ടെത്തിയത് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ

        കോഴിക്കോട് ജില്ലയിലെ  കരിഞ്ചോലയിൽ നിന്നും കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർഥിനിയെ കാണാതായത്.  എകരൂൽ സ്വദേശിയായ യുവാവിനെയും ഒപ്പം  കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മകളെ കാണാതായതിനെത്തുടർന്ന് പിതാവ് ബിജു പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തി. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം 2 വർഷം മുമ്പ് കോഴിക്കോട് ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും ഒരു ഷാളിന്റെ രണ്ടറ്റത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ…

      Read More »
    • സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന്  വി ഡി സതീശനും കെ സുധാകരനും 

      തിരുവനന്തപുരം: സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും വോട്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങേണ്ടി വന്നു. പോളിങ് ശതമാനം കുറഞ്ഞതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം വോട്ടെടുപ്പ് താമസിച്ചത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ ആരോപിച്ചു.ഇത് ബിജെപിയെ സഹായിക്കാനുള്ള സിപിഐഎമ്മിന്റെ അടവാണെന്നും സുധാകരന്‍ പറഞ്ഞു.

      Read More »
    • കേരളത്തിൽ പോളിംഗ് 67.21 ശതമാനം; ഇപ്പോഴും ക്യൂവിൽ ജനങ്ങൾ 

      തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിംഗ് സമയം അവസാനിച്ചു. പോളിംഗ് അവസാനിച്ചപ്പോള്‍ 67.21 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  അതേസമയം ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്.അതിനാൽ പോളിംഗ് 70 ശതമാനം കടക്കുമെന്നാണ് സൂചന.2019ല്‍ കേരളത്തില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരിലാണ് (71.54 ).കുറഞ്ഞ പോളിംഗ് പൊന്നാനിയില്‍ (63.39 ) തിരുവനന്തപുരം-64.40,ആറ്റിങ്ങല്‍-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂര്‍-68.51, പാലക്കാട്-69.45, ആലത്തൂര്‍-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂര്‍-71.54, കാസര്‍ഗോഡ്-70.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

      Read More »
    • കൽപ്പറ്റയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

      കൽപ്പറ്റ: കൈനാട്ടിയില്‍ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്ബതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ടയില്‍ പ്രവർത്തിക്കുന്ന പി.കെ.കെ ഫുഡ് പ്രൊഡക്റ്റ് കമ്ബനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീർ. റോഡരികില്‍ നിർത്തി തൊട്ടടുത്ത കടയിലേക്ക് സാധാനങ്ങള്‍ ഇറക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ  സജീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

      Read More »
    • ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

      ഇടുക്കി: ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മഷി പൂര്‍ണമായും മായ്ക്കാതെ വീണ്ടും വോട്ട് ചെയ്യാന്‍ എത്തിയത്. ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്ബത്തി ഏഴാം നമ്ബര്‍ ബൂത്തിലാണ് യുവതി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തിരിച്ചയക്കുകയായിരുന്നു.

      Read More »
    • തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് ടി.എൻ.പ്രതാപൻ

      തൃശൂർ: തൃശൂരിൽ സിപിഐഎം ബിജെപിക്ക് 31,875 വോട്ട് മറിച്ചെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ടി.എൻ.പ്രതാപൻ. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായിട്ടുള്ള ഡീൽ പ്രകാരമാണിത്. ഒരു ബൂത്തില്‍ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ 31,875 വോട്ട് സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് ലഭിക്കും. വ്യാജ വോട്ട് ചേർക്കാൻ ബിഎല്‍ഒമാരുടെ സഹായം ലഭിച്ചതും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഫലമാണെന്നും പ്രതാപൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ആയ ദീനദയാല്‍ സ്മൃതിമണ്ഡപം വിലാസമായി 8 വോട്ട് ചേർത്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലെ വിലാസത്തില്‍ പാർലമെന്റ് മണ്ഡ‍ലത്തിനു പുറത്തുള്ള വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ട്. 28,000 വോട്ടുകള്‍ ഇത്തരത്തില്‍ ചേർത്തതായി ടി.എൻ.പ്രതാപൻ ആരോപിച്ചു.

      Read More »
    • പത്തനംതിട്ടയിൽ തോമസ് ഐസക്ക് ജയിക്കണം: അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ 

      പാര്‍ലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ തോമസ് ഐസക്ക് വേണമെന്നും ഇനിയുള്ള പാർലമെന്റില്‍ ഐസക്കിനെപ്പോലെയുള്ള നേതാക്കള്‍ നന്നായി ശോഭിക്കുമെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടാസിനെ കാണുന്നില്ലേ? നിയമവും ഇംഗ്ലീഷും വശമുള്ള ഐസക്കിനൊക്കെ നിയമസഭയേക്കാള്‍ പറ്റിയ ഇടമാണ് പാർലമെന്റ് എന്നാണ് ഹരീഷ് പറയുന്നത്. ഇഡിയെ അഴിച്ചുവിട്ടു രാഷ്ട്രീയക്കാരെ പേടിപ്പിച്ച്‌ നിശബ്ദമാക്കുന്ന ഇന്ത്യയില്‍ ഇ ഡി യ്ക്കെതിരെ കോടതിയില്‍ പോയി ഉത്തരവ് വാങ്ങി അങ്ങോട്ട് പണി കൊടുത്ത ഒരു നേതാവിന് പാർലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ കിട്ടുന്ന അവസരം കേരളത്തിന് മാത്രമല്ല ഫെഡറല്‍ ഇൻഡ്യയ്ക്ക് പൊതുവില്‍ ഗുണമാകുമെന്നാണ് തന്റെ തോന്നല്‍ എന്നാണ് ഹരീഷ് വ്യക്തമാക്കിയിരിക്കുന്നത്. ആന്റോ ആന്റണിയ്ക്കൊക്കെ വോട്ട് ചെയ്യുന്ന പത്തനംതിട്ടയിലെ വോട്ടർമാരെ സമ്മതിക്കണമെന്നും കഴിഞ്ഞ 15 വർഷമായി എം പി യായിട്ടും പത്തനംതിട്ടക്ക് വേണ്ടി വേണ്ടി ഒരു പണിയും ആന്റോ ആന്റണി എടുത്തില്ലെന്നും ഹരീഷ് പറഞ്ഞു.

      Read More »
    • ‘വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ കാണിച്ചത് താമര’; പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി

      പത്തനംതിട്ട: വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ ചിഹ്നം മാറിയെന്ന് പരാതി. പത്തനംതിട്ട മണ്ഡലത്തിലെ വോട്ടറാണ് പരാതിക്കാരി. വോട്ട് ചെയ്തപ്പോള്‍ വി.വി പാറ്റില്‍ താമരയാണ് കാണിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയെന്ന് പരാതിയുയര്‍ന്നത്. പരാതിക്കാരിക്ക് വീണ്ടും ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. അതിനിടെ ബി.ജെ.പി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ടെസ്റ്റ് വോട്ട് ആണ് ചെയ്യുന്നതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കണോ എന്ന് പ്രിസൈഡിങ് ഓഫീസര്‍ തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ടെസ്റ്റ് വോട്ടിങ്ങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി വോട്ട് ചെയ്യാതെ മടങ്ങി.  

      Read More »
    Back to top button
    error: