CrimeNEWS

പീഡന പരാതിയില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ചൊവ്വാഴ്ച കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം
കോവളം പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് യുവതി മൊബൈല്‍ ഫോണടക്കം തട്ടിയെടുത്തതായി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എല്‍ദോസ് ആരോപിക്കുന്നു. ചൊവ്വാഴ്ച പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊഴിയെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശപത്രിയിലേക്ക് മാറ്റി.

തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും യുവതിയുടെ മൊഴിയെടുക്കും. അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു, സ്ത്രീത്വത്തെ ഹനിക്കുന്ന രീതിയില്‍ പെരുമാറി എന്നീവകുപ്പുകള്‍ പ്രകാരമാണ് കോവളം പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് മുമ്പില്‍ കൊടുത്ത മൊഴിയിലാണ് യുവതി പീഡന ആരോപണങ്ങള്‍ ഉന്നയിച്ചത്.

 

Back to top button
error: