Cover StoryFrom the EditorNationalNews

രാഹുലിന് വേണ്ടി പ്രധാനമന്ത്രിപദത്തിന് ബാറ്റ് ചെയ്ത് കോൺഗ്രസ്,സാധ്യത തളളാതെ അഖിലേഷും തേജസ്വിയും

ലോകസഭ തെരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യത്തിനുളള ചർച്ചകൾ നിലനിൽക്കെ രൗഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ്.പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ രാഹുൽ പ്രധാനമന്ത്രിപദത്തിലേക്കുളള സ്വാഭാവിക സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ വ്യക്തമാക്കിയതിന് ശേഷം കോൺഗ്രസിന്‍റെ ഇത്തരത്തിലുളള പ്രതികരണം ഇതാദ്യമാണ്.

പ്രതിപക്ഷ നിരയിലെ ചില കക്ഷികൾ ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മറ്റുളളവർ പിന്നാലെ തീരുമാനമെടുക്കുമെന്നും സുർജേവാല വ്യക്തമാക്കി.ആരു പ്രധാനമന്ത്രിയാവണമെന്ന് യുപി തീരുമാനിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തളളിക്കളഞ്ഞില്ലെങ്കിലും അതു യാഥാർത്ഥ്യമാക്കാൻ ഏറെ വിയർപ്പൊ‍ഴുക്കേണ്ടി വരുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.താൻ പ്രധാനമന്ത്രിസ്ഥാനത്തിനില്ലെന്നും സംസ്ഥാന ഭരണമാണ് ലക്ഷ്യമെന്നും അഖിലേഷ് വ്യക്തമാക്കി.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.ബിജെപിക്കെതിരായ പ്രതിപക്ഷഐക്യനിരയിൽ തങ്ങളുമുണ്ടാവുമെന്നും തേജസ്വി അറിയിച്ചു,നേരത്തെ രാഹുൽ പ്രധാനമന്ത്രിയാകാൻ യോഗ്യനെന്ന് തേജസ്വി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close