Cover Story

കർണ്ണാടകയിൽ ബി.ജെ.പി 60 മുതല്‍ 70 സീറ്റുകൾ പോലും നേടില്ലെന്ന് കോൺഗ്രസ്സ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ

ബംഗളുരു: കർണ്ണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി 60 മുതൽ 70 സീറ്റുകൾ പോലും നേടില്ലെന്ന് കോണഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. 150 സീറ്റുകളിൽ വിജയിക്കുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും ഖാർഗെ പരിഹസിച്ചു.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ ,സംസ്ഥാനത്ത് ബി.ജെ.പി 150 സീറ്റുകൾ നേടി വിജയിക്കുമെന്ന് നടത്തിയ പ്രസ്​താവനക്കാണ്​ ഖാർഗെ മറുപടി നല്‍കിയത്​. തന്‍റെ മണ്ഡലമായ ഷിമോഗയില്‍ വോട്ടു രേഘപ്പെടുത്തിയ ശേഷമായിരുന്നു ബി.ജെ.പിക്ക്​ വൻ വിജയമുണ്ടാകുമെന്ന്​ യെദ്യൂരപ്പ അവകാശപ്പെട്ടത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close