Movies

പോലീസ് പിടിച്ചപ്പോള്‍ ഈ ഗായകന്റെ രക്ഷയ്‌ക്കെത്തിയത് അജിത്തും വിജയ്‌യും

തമിഴകത്ത് വളര്‍ന്നു വരുന്ന താരമാണ് ദീപക്. ഏആര്‍ റഹ്മാന്റെ സംഗീതത്തില്‍ വിജയ് നായകനാകുന്ന മെര്‍സലിലൂടെ വീണ്ടും താരമായി മാറിയിരിക്കുകയാണ് ദീപക്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും സ്വപ്ന സാക്ഷാത്കാരവുമൊക്കെയായാണ് ഈ ഗാനത്തെ കാണുന്നത്. ഇതിനിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലെ ഏറ്റവും രസകരമായ സംഭവത്തെക്കുറിച്ച് ദീപക് പറഞ്ഞു.

 

അജിത്ത് നായകനായ വീരത്തിലും വിജയുടെ ജില്ലയിലും പാടിയതിന് ശേഷമാണ് ഈ സംഭവമുണ്ടായത്. ചെന്നൈയിലെ ഒരു നോ പാര്‍ക്കിങ് പ്രദേശത്ത് അറിയാതെ വണ്ടി വെച്ചു. അപ്പോള്‍ തന്നെ പോലീസ് കയ്യോടെ പിടികൂടി ഫൈന്‍ അടയ്ക്കാന്‍ പറഞ്ഞു. പക്ഷേ കയ്യിലപ്പോള്‍ പണമില്ലായിരുന്നു.

 

എന്താണ് ചെയ്യുന്നതെന്ന് പോലീസ് ചോദിച്ചു. പാട്ടുകാരനാണെന്നും അജിത്തിന്റെയും വിജയ്‌യുടെയും സിനിമകളില്‍ പാടിയിട്ടുണ്ടെന്നും പറഞ്ഞു. അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. പാടാന്‍ ആവശ്യപ്പെട്ടു. രണ്ടു പാട്ടിന്റെയും പല്ലവി പാടി കേള്‍പ്പിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു. പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. പോലീസുകാരന്‍ തലയുടെയും വിജയുടെയും ആരാധകനായത് ഭാഗ്യമെന്നും ദീപക് പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close