KeralaNEWS

നഗരങ്ങൾ വൃത്തിയാക്കാനും ഇനിമുതൽ കാക്കകൾ

വീടും പരിസരവും വൃത്തിയാക്കുന്ന പക്ഷി എന്ന് വിളിപ്പേരുള്ള കാക്കകളെ നഗരം ശുചിയാക്കാന്‍   പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്‍.ഉപയോഗ ശേഷം തെരുവിലേക്ക് വലിച്ചെറിയുന്ന സിഗരറ്റുകുറ്റികള്‍ കാക്കകളെക്കൊണ്ടു ശേഖരിച്ചാണ് സ്വീഡന്‍ മാതൃകയാകുന്നത്. കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് സിഗരറ്റുകുറ്റികള്‍ ശേഖരിക്കാന്‍ കാക്കകളെ പ്രയോജനപ്പെടുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ശുചീകരണത്തിനായി കാക്കളെ ഇങ്ങനെ ഉപയോഗിക്കുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം.
ക്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പ്പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.ശേഖരിക്കുന്ന സിഗരറ്റുകള്‍ക്ക് കാക്കള്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.ഓരോ സിഗരറ്റ് കുറ്റിയ്ക്കും ഭക്ഷണമാണ് പ്രതിഫലം.ശേഖരിക്കുന്ന കുറ്റികള്‍ കാക്കകള്‍ ബെസ്പോക്ക് മെഷീനിലാണ് നിക്ഷേപിക്കുക. ഇത്തരത്തില്‍ മെഷീനിലേക്ക് ഇടുന്ന സിഗരറ്റു കുറ്റികള്‍ സംസ്‌കരിക്കപ്പെടും.എല്ലാവര്‍ഷവും സ്വീഡനില്‍ 100 കോടിയോളം സിഗരറ്റു കുറ്റികള്‍ ആണ് ഉപയോഗ ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെടുന്നത് എന്നാണ് കണക്കുകള്‍.ഇത് നേരാംവിധം സംസ്‌കരിച്ചില്ലെങ്കില്‍ വലിയ മലിനീകരണ പ്രശ്നങ്ങളാണ് ഉണ്ടാകുക.
 എന്നാല്‍ ഇത് വൃത്തിയാക്കാന്‍ വലിയ തുക ചിലവിടേണ്ടിവരുന്നു എന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഇതോടെയാണ് കാക്കളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചത്.
മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകൾ. അതുകൊണ്ടു തന്നെ ഇവയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നത് എളുപ്പമായിരുന്നത്രെ

Back to top button
error: