NationalNews

വിവാദ ജഡ്ജി കര്‍ണ്ണന്‍ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്ക് നോട്ടീസ് അയച്ചു; ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

കൊല്‍ക്കത്ത:കോടതിയലക്ഷ്യ നടപടികള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് വാറന്റ് അയച്ച സുപ്രിം കോടതി ബെഞ്ചിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കര്‍ണന്‍. തനിക്ക് വാറന്റ് അയച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും തന്റെ വസതിയില്‍ ഹാജരാകണമെന്ന് കര്‍ണന്‍ നിര്‍ദ്ദേശിച്ചു. ഏഴുപേരും ഈ മാസം 28 ന് ഹാജരാകണമെന്നാണ് കര്‍ണന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ലംഘിച്ചതിന് ഏഴുപേരും സ്വമേധയാ വിശദീകരണം നല്‍കണമെന്ന് കര്‍ണന്‍ പറഞ്ഞു. ഒരു ദലിതനായതിനാലാണ് താന്‍ വിവേചനം നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് കര്‍ണന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആ മാസം 28 ന് രാവിലെ 11.30 ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരും റോസ്ഡേല്‍ റസിഡന്‍സില്‍ ഹാജരായി വിശദീകരണം നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ലംഘിച്ചതിന് വിശദീകരണം നല്‍കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close