KeralaNEWS

ഒച്ച് ശല്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ

ണുപ്പും ഈർപ്പവുള്ള ഇടങ്ങളിലാണ് ഒച്ചുകളുടെ വിഹാരം.മണ്ണിലും ബാത്റൂമുകളിലും കൂടുകൂട്ടുന്ന ഒച്ചുകൾ ദിവസങ്ങൾ കൊണ്ട് പെരുകും.അടുക്കളയിലും അടുക്കളത്തോട്ടത്തിലും വരെ ഇവയുടെ ശല്യം കാണാം.നീണ്ടുനിന്ന മഴയിൽ പരിസരമാകെ ഒച്ച് പോലെയുള്ള പ്രാണികളുടെ ശല്യം വർദ്ധിക്കുന്ന സാഹചര്യമാണ് ഇന്ന് കാണുന്നതും. വീടിനകത്തും പുറത്തും ഒച്ചുകൾ ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല. രാത്രിയായാൽ മിക്കവയും പുറത്തിറക്കും.

വീടിനുള്ളിൽ ഒച്ചിനെ കണ്ടാൽ വാതിലിന് സമീപം ഉപ്പ് വിതറുന്ന കുറുക്കുവഴിയാണ് മിക്കവരും നടത്തുന്നത്.എന്നാൽ ഇത് പലപ്പോഴും ഗുണകരമല്ല.

പുകയില കഷായം സ്പ്രേ ചെയ്യുന്നത് ഒച്ചിനെ തുരത്താനുള്ള നല്ലൊരു മാർഗമാണ്.വെളുത്തുള്ളി ഉപയോഗിച്ചുള്ള സ്‌പ്രേകളും ഒച്ചിനെ തുരത്താന്‍ ഒരു പരിധി വരെ സഹായിക്കും.കഫീന്‍ അടങ്ങിയ ദ്രാവകങ്ങള്‍ തളിച്ചാലും ഒച്ചിനെ കൊല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ട്.കട്ടൻ കാപ്പിയിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്.

കേരളത്തിലെ പല സ്ഥലങ്ങളിലും ഒച്ചിന്റെ ശല്യം ഇന്ന് രൂക്ഷമാണ്.ചിലയിടങ്ങളിൽ ആഫ്രിക്കൻ ഒച്ച് എന്നറിയപ്പെടുന്ന ഒച്ചുകൾ കൃഷി നശിപ്പിക്കുമ്പോൾ നാടൻ ഒച്ചിനങ്ങൾ ബാത്റൂമുകളിലും മറ്റും പെറ്റു പെരുകി ടൈൽസ് ഉൾപ്പെടെയുള്ളവ വൃത്തികേടാക്കുന്നു.വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കുക എന്നുള്ളതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.ഒച്ചിന്റെ നിയന്ത്രിക്കുന്നതിനുള്ള നിരവധി രാസവസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.പക്ഷെ കുട്ടികളൊക്കെ ഉള്ള വീട്ടിൽ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മാത്രം.

Back to top button
error: