
ചിമ്പാൻസികളെ പോലെ കരടികളെ പോലെ മറ്റു സസ്തനികളെ പോലെ പുരുഷ ലിംഗത്തിന് എല്ലില്ലാത്തതെന്ത് കൊണ്ട് എന്ന ചോദ്യം ശാസ്ത്രലോകം കുറേ കാലമായി ചോദിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ ഇതാ യുക്തിസഹമായ ഉത്തരവുമായി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നു.
ആദിമ മനുഷ്യന്റെ ലിംഗത്തിൽ എല്ലുണ്ടായിരുന്നുവത്രെ.എന്നാൽ പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ എല്ല് നഷ്ടപ്പെട്ട് പുരുഷ ലിംഗം മാംസം കൊണ്ടുളള ഒരു അറയാവുകയായിരുന്നു.
രണ്ട് കാര്യങ്ങളാണ് ഇതിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.അതിലൊന്ന് പുരുഷന്റെ സെക്സിലെ ദൈർഘ്യക്കുറവാണ്.ബാഹ്യകേളികൾക്ക് ശേഷമുളള സെക്സിലെ ദൈർഘ്യം സാധാരണ പുരുഷന് മൂന്നു മിനുട്ടിൽ താഴെയാണ്.രണ്ട്, സാധാരണഗതിയിൽ പുരുഷൻ ഒന്നിലേറെ ഇണകളുമായി ഒരുമിച്ച് സെക്സിലേർപ്പെടുന്നില്ല.ഈ രണ്ട് കാര്യങ്ങളാണ് പരിണാമത്തിൽ പുരുഷന് ലിംഗത്തിൽ നിന്ന് എല്ല് നഷ്ടമാകാൻ കാരണമെന്നാണ് പഠനം.