NEWSSports

രണ്ടാം ഏകദിനം: ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തി ഓസ്‌ട്രേലിയ

വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ഓസീസിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം വെറും 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഓസീസ് മറികടക്കുകയായിരുന്നു.
ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഓസീസിന് മികച്ച വിജയം സമ്മാനിച്ചത്.39 ഓവറുകൾ ബാക്കിനിൽക്കെയായിരുന്നു അവരുടെവിജയം.
സ്കോർ: ഇന്ത്യ 26 ഓവറിൽ 117 ന് ഓൾ ഔട്ട്, ഓസ്ട്രേലിയ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 121.ഈ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം മാർച്ച് 22 ന് നടക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: