സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം:വി ഡി സതീശൻ

നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള പുതിയ നിയമനിര്‍മ്മാണ നീക്കം സര്‍വകലാശാലകളെ തകര്‍ക്കുന്നതും സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളായി തരംതാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . അനധികൃത അധ്യാപക നിയമനം നടത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയനിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. സി.പി.എം നേതാക്കള്‍ക്ക് വേണ്ടി സര്‍വകലാശാലകളിലെ നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന് തന്നെ അപമാനകരമായ കാര്യങ്ങളാണ് സര്‍വകലാശാലയില്‍ നടക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദം ഇതിന് ഉദാഹരണമാണ്.

25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച അധ്യാപകന് 656 സ്‌കോര്‍ ലഭിച്ചിട്ടും 156 മാര്‍ക്ക് ലഭിച്ചയാള്‍ക്കാണ് ഒന്നാം റാങ്ക് നല്‍കിയത്. പത്ത് വര്‍ഷത്തെ അധ്യാപന പരിചയം പോലും ഇല്ലാത്ത, 156 മാര്‍ക്ക് കിട്ടിയ ആള്‍ക്ക് 32 മാര്‍ക്ക് കൊടുത്ത് 656 മാര്‍ക്ക് ലഭിച്ചയാളെ രണ്ടാം സ്ഥാനത്താക്കി. സര്‍വകലാശാലകളില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നതാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത്. അതിന് മുന്‍പ് കേരള സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നിയമനത്തില്‍ വന്‍ അഴിമതിയാണ് നടന്നത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version