ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും

മൂവാറ്റുപുഴ:ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും.
കുന്നത്തുനാട് വളയന്‍ചിറങ്ങരയില്‍ നടന്ന പതാക ദിനാചരണത്തിലാണ് വളയന്‍ചിറങ്ങര പള്ളി വികാരി ഫാ.വിനീത് കളമശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തത്. ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരുമിച്ച്‌ നില്ക്കണമെന്നും ജന്മാഷ്ടമി ആഘോഷത്തിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച്‌ ബാലഗോകുലം 50,000 കേന്ദ്രങ്ങളിലാണ് പതാകദിനം ആചരിച്ചത്.ബാലിക ബാലന്മാരുടെ ഭജനസംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പതാക ഉയര്‍ത്തല്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version