ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

ജയ്പൂർ: രാജസ്ഥാന്‍ സിക്കാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.
ക്ഷേത്രദര്‍ശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്.ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന് പുലർച്ചെ മുതൽ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
 സംഭവത്തെ തുടർന്ന് പൊലീസ് ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version