പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി

പാര്‍ലമെന്റ് സമുച്ഛയത്തിനോട് ചേര്‍ന്ന് 467 കോടി രൂപ ചെലവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒരുങ്ങുന്നു. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപം ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വസതിയും ഒരുങ്ങുന്നത്.

2,26,203 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൊത്തം കെട്ടിട സമുച്ചയത്തില്‍ വസതിക്ക് മാത്രം 36,328 ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പാര്‍ലമെന്റിനെയും ഉപരാഷ്ട്രപതിയുടെ വസതിയെയും ബന്ധിപ്പിക്കുന്ന വി.ഐ.പി തുരങ്ക പാതയും നിര്‍മിക്കും.

സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് പുറമെ പ്രധാനമന്ത്രിയുടെ ഹോം ഓഫിസ്, ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഓഫിസ്, സേവാ സദന്‍ എന്നിവയും ഉണ്ടാകും.
നിര്‍മാണം ത്വരിതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version