ന്യൂസ്ദെൻ 4 ലക്ഷവും കടന്ന് മുന്നോട്ട്

പ്രതിദിന പേജ് സന്ദർശകരുടെ എണ്ണത്തിൽ നാലു ലക്ഷവും കടന്ന് ന്യൂസ്ദെൻ മുന്നോട്ട്.ഇന്നലെ സൈറ്റ് സന്ദർശിച്ചവരുടെ എണ്ണം 4.18 ലക്ഷമാണ്.കഴിഞ്ഞ മാസം ഇരുപതാം തീയതി 3.1 ലക്ഷം വായനക്കാർ ഉണ്ടായതായിരുന്നു ന്യൂസ്ദെനിന്റെ ഇതിന് മുൻപുള്ള വലിയ നേട്ടം.വെറും രണ്ടാഴ്ച കൊണ്ടാണ് 1.17 ലക്ഷം അധിക വായനക്കാർ ന്യൂസ്ദെനിന് ലഭിച്ചത്.ഇന്നലെ മാത്രം 15000 പുതിയ വായനക്കാരും എത്തി.
ഇത് വലിയ നേട്ടമായിട്ടാണ് ഞങ്ങൾ കരുതുന്നത്.ഈ വിജയം ന്യൂസ്ദെനിൽ വിശ്വാസമർപ്പിച്ച ആ വായനക്കാരുടേതാണ്.വാർത്തകളിൽ വെള്ളം ചേർക്കാതെയുള്ള ശൈലിയാണ് എന്നും ന്യൂസ്ദെനിന്റേത്.അതുതന്നെയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നാണ് ഞങ്ങൾ കരുതുന്നത്.ഞങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാ മാന്യ വായനക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്….
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version