KeralaNEWS

നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷം: എസ്.എഫ്.ഐക്കെതിരേ സി.പി.ഐ. നേതാവ്

കൊല്ലം: എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ പരിണിതഫലമാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം അപലപനീയമാണ്, അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകള്‍ ആ നിലയില്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.

ഗവണ്‍മെന്റും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ അതിന് വ്യത്യസ്തമായി കലാലയങ്ങളില്‍ കയ്യൂക്ക് കാണിച്ചുകൊണ്ട് വിദ്യാര്‍ഥികളില്‍ ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

Back to top button
error: