ഇലക്ട്രിക് വയറില്‍ വസ്ത്രം തീര്‍ത്ത് നടി; ഷോക്കടിപ്പിക്കുന്ന വീഡിയോയെന്ന് ആരാധകര്‍; വീഡിയോ…

ട്ടേറെ വ്യത്യസ്തത വസ്ത്രങ്ങളില്‍ പുലര്‍ത്താണ്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. നടിമാരാകട്ടെ ഈ വിഷയത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ അടിയ്ക്കടി പരീക്ഷിക്കുന്ന കൂട്ടരും. അത്തരത്തില്‍ പുതുയൊരു വസ്ത്രധാരണവുമായി അമ്പരപ്പിച്ചിരിക്കുകയാണ് പ്രശസ്തയായ നടിയാണ് ഉര്‍ഫി ജാവേദ്.

ഇലക്ട്രിക് വയറിനെ വസ്ത്രമാക്കിയാണ് ഉര്‍ഫി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വയര്‍ എവിടെയും മുറിയ്ക്കാതെ ശരീരത്തില്‍ ചുറ്റിയിരിക്കുകയാണെന്ന് ഉര്‍ഫി കുറിച്ചു. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചു.
വളരെ വ്യത്യസ്തവും വിചിത്രവുമായ വസ്ത്രധാരണ രീതികൊണ്ട് നടിയുടെ എയര്‍പോര്‍ട്ട് ലുക്കും പാര്‍ട്ടി വെയറുകളുമെല്ലാം ശ്രദ്ധനേടാറുണ്ട്.

 

കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ബോട്ടില്‍, വല എന്നിങ്ങനെ എന്തും ഉര്‍ഫി വസ്ത്രമാക്കി മാറ്റാറുണ്ട്. പലപ്പോഴും അവയെല്ലാം ട്രോളുകളില്‍ നിറയാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ ഉര്‍ഫി വകവയ്ക്കാറില്ല. ഉര്‍ഫിയുടെ പുതിയ പരീക്ഷണവും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഷോക്കടിപ്പിക്കുന്ന വീഡിയോ എന്നാണ് ആരാധകര്‍ക്ക് വീഡിയോയെപ്പറ്റി പറയാനുള്ളത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version