ഷിബു ബേബിജോണ്‍ സിനിമ നിര്‍മിക്കുന്നു. മോഹന്‍ലാൽ നായകൻ, ‘അതിരനി’ലൂടെ ശ്രദ്ധേയനായ വിവേക് സംവിധാനം

മുൻ മന്ത്രിയും ആർ.എസ്.പി നേതാവും സർവ്വോപരി മോഹൻലാലിൻ്റെ ആത്മമിത്രവുമായ ഷിബുബേബിജോൺ ഇനി ചലച്ചിത്ര നിർമ്മാതാവിൻ്റെ റോളിൽ മോഹൻലാലിനെ നായകനാക്കി ഷിബുബേബി ജോണിൻ്റെ ആദ്യസംരംഭം. അതിരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേകാണ് സംവിധായകൻ. ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് ഇത്.

പ്രിയ ചങ്ങാതിയുടെ ഈ സംരംഭത്തെക്കുറിച്ച് മോഹൻലാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

“ശ്രീ ഷിബു ബേബി ജോണുമായി മൂന്നര പതിറ്റാണ്ടിൻ്റെ സ്നേഹബന്ധം ആണ് എനിക്ക് ഉള്ളത്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചു മോൻ്റെ സെഞ്ച്വറി ഫിലിംസും കെ .സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഞാൻ നായകനായി എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേകാണ് ഈ ചിത്രമൊരുക്കുന്നത്. ശ്രീജിത്തു ജോസഫിൻ്റെ ‘റാം’ എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.”

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version