വിമാനത്തിലെ ആക്രമണം:5 ലക്ഷം പിഴയും ഒരുവർഷം വരെ തടവുശിക്ഷയും; ഇ പി ജയരാജനും ശിക്ഷ അനുഭവിക്കേണ്ടി വരും

കണ്ണൂർ: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും, അവരെ എല്‍ഡിഎഫ് കണ്‍വീനര്‍
ഇ പി ജയരാജന്‍ തള്ളി മാറ്റിയതും ശിക്ഷാർഹമായ കുറ്റം.
വിമാനത്തില്‍, കൃത്യമായ ദേശീയ -അന്താരാഷ്ട്ര നിയമങ്ങള്‍ നിലവിലുണ്ട്. അത് കൃത്യമായി
പാലിക്കേണ്ടതുമുണ്ട്.വിമാനം പറന്നുയര്‍ന്നാല്‍ അതീവ സുരക്ഷാ മേഖലയായി ആണ് കണക്കാക്കുന്നത്. വിമാനത്തിന് അകത്ത് തടസ്സമുണ്ടാക്കുന്ന പ്രവര്‍ത്തനവും, അക്രമവും ഒരുവര്‍ഷം വരെ ശിക്ഷാര്‍ഹമായ കുറ്റമാണ്. അങ്ങനെ നോക്കുമ്ബോള്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും, ജയരാജന്‍ അവരെ തള്ളിയിട്ടതും, ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.
മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർത്തിയത്.ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു.ഈ സമയം ജയരാജൻ ഇവരെ പിടിച്ചു തള്ളുകയായിരുന്നു.കണ്ണൂരില്‍ നിന്നാണ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്.
ഇന്നലെ വൈകുന്നേരം കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ആയിരുന്നു സംഭവം.ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version