പെ​ട്രോ​ൾ പ​മ്പി​ലെ ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ൽ

ചെ​റാ​യി‌​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. പ്ര​തി​ക​ളി​ലൊ​രാ​ൾ ആ​ൺ വേ​ഷം ധ​രി​ച്ച പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​രു​വ​രും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണി​വ​രെ​ന്നാ​ണ് സൂ​ച​ന. ആ​ലു​വ അ​ത്താ​ണി​യി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നും കു​ന്ദം​കു​ളം പോ​ലീ​സും, മു​ന​മ്പം പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ൾ മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടും സ​മാ​ന രീ​തി​യി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​ന് നി​ല​വി​ൽ കേ​സ് ഉ​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ചെ​റാ​യി​യി​ലെ രം​ഭ ഫ്യൂ​വ​ല്‍​സി​ന്‍റെ ഓ​ഫീ​സ് മു​റി​യു​ടെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് ഓ​ഫീ​സി​ന​ക​ത്ത് മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1.35 ല​ക്ഷം രൂ​പ​യും 12,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ക​വ​ര്‍​ന്ന​ത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version