‘സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍.ഡി.എഫിലേക്ക് വരാം” ജോണി നെല്ലൂരിനെതിരേ ശബ്ദരേഖ…..

തിരുവനന്തപുരം: സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍.ഡി.എഫിലേക്ക് വരാമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്‍െ്‌റ ശബ്ദരേഖ പുറത്ത്. യു.ഡി.എഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്്.

പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബി.ജെ.പി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, സ്‌പൈസസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയില്‍ പറയുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ ഇഷ്ടമല്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം ജോണി നെല്ലൂര്‍ നിഷേധിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 54 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഉള്ള ആളാണ് താന്‍. യുഡിഎഫില്‍ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം എംഎല്‍എയായി. ഫോണില്‍ വിളിച്ചെന്ന് പറയുന്ന ആളെ അറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി അത് ശരിയാണെന്ന് പറഞ്ഞാല്‍ പോലും അങ്ങനെ ഒരാളുമായി സംസാരിക്കേണ്ടതിന്റെ ഗതികേട് തനിക്കില്ലെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version