വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി

വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി.
സ്ഥലത്തില്ലാതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ല വിജയ് ബാബു നാട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. എന്നാൽ റെഡ് കോർണർ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഇന്നലെ ടിക്കറ്റ് എടുത്തിട്ട് എന്തുകൊണ്ട് കൊണ്ട് വന്നില്ലായെന്നും മറ്റ് കേസുകളിൽ നിന്നും എന്ത് പ്രത്യേകതയാണ് ഈ കേസിനുള്ളതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ തള്ളിയാൽ പ്രതി വിദേശത്ത് തന്നെ തുടരില്ലെയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

നാട്ടിൽ വരാനായി വിജയ് ബാബുവിന് രണ്ട് ദിവസം നൽകാമെന്നും ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ ബാബു വിധേയമാകട്ടെയെന്നും കോടതി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version