ഗെയിം കളിക്കാൻ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല;പത്താംക്ലാസുകാരന്‍ തൂങ്ങിമരിച്ചു

പാലക്കാട്: ഗെയിം കളിക്കാന്‍ ഫോണ്‍വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് പത്താംക്ലാസുകാരന്‍ തൂങ്ങി മരിച്ചു.അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങിമരിച്ചത്.
മൊബൈല്‍ ഗെയിമിന് അടിമയായിരുന്ന അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു.എന്നാല്‍ ഇതിന് ശേഷവും അഭിജിത്ത് കളിക്കാക്കന്‍ പുത്തന്‍ ഫോണ്‍ വേണം എന്ന് അമ്മയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.സാമ്ബത്തികമായി മോശം അവസ്ഥയിലായിരുന്നതിനാല്‍ ഓരോതവണയും ബിന്ദു പിന്നെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
ഞായറാഴ്ചയും അഭിജിത്ത് വഴക്കുണ്ടാക്കി.തുടർന്ന് രാത്രിയോടെ അഭിജിത്ത് മുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ബിന്ദു സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു.അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version