വാളേന്തി വിശ്വ ഹിന്ദു പരിഷത്തിന്റെ പഥസഞ്ചലനം; പരാതി നൽകി പോപ്പുലർ ഫ്രണ്ട്

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാളേന്തി വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പഥസഞ്ചലനത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി.വി.എച്ച്‌.പി പഥസഞ്ചലനത്തില്‍ വനിതകളാണ് വാളേന്തി പങ്കെടുത്തത്.
 കീഴാറൂരില്‍ വി.എച്ച്‌.പിയുടെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാവാഹിനി പഥസഞ്ചലനം എന്ന പേരിലായിരുന്നു വാളേന്തിയുള്ള പ്രകടനം.ഞായറാഴ്ച നടന്ന പ്രകടനത്തിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.തുടർന്നാണ് പോപ്പുലര്‍ ഫ്രണ്ട് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പരിശോധിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പഥസഞ്ചലനത്തിനെതിരെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്ത് വന്നു.പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകം വെച്ച്‌ കൊടുക്കെടോയെന്ന് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം, സാഹോദര്യം, സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ- ഹരീഷ് കുറിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version