കേരളത്തിലേക്ക് ഒരു കിരീടം കൂടെ!!! ഗോകുലം കേരള വീണ്ടും ഇന്ത്യ വനിതാ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ!!

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയർത്തി.  തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-1 നായിരുന്നു സേതു എഫ്സിക്കെതിരെ ഗോകുലത്തിന്റെ വിജയം.
11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമതായി ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്.
ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യൻ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും.
ഗോകുലത്തിന് ഇരട്ടിമധുരമാണ് ഈ വിജയം.അവരുടെ പുരുഷ ടീം ഇത്തവണ ഐ ലീഗ് ജേതാക്കളായിരുന്നു.തുടർച്ചയായ രണ്ടാം വിജയമായിരുന്നു അവരുടേതും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version