കഥകൾ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50000 രൂപ

ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ഇ-മലയാളി സംഘടിപ്പിക്കുന്ന കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനാര്‍ഹമായ കഥക്ക് 50,000 രൂപ സമ്മാനമായി നല്‍കും.10,000 രൂപ വീതം അഞ്ച് രണ്ടാം സമ്മാനങ്ങളാണ് ഉള്ളത്.

 

അയച്ചു തരുന്ന കഥകള്‍ പ്രസിദ്ധീകരിക്കുന്ന പക്ഷം പ്രതിഫലം വേറെ നല്‍കും.

 

കഥകള്‍ 10 പേജില്‍ കവിയരുത്.
യൂണി കോഡ് ഫോര്‍മാറ്റില്‍ mag@emalayalee.com എന്ന വിലാസത്തില്‍ അയക്കുക.

കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.

 

കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 31.പ്രായപരിധി പതിനെട്ട് വയസുമുതൽ.

 

പ്രസിദ്ധീകരിച്ച കഥകൾ അയക്കരുത്.സമ്മാനാര്‍ഹരെ ഓഗസ്റ്-സെപ്റ്റംബറില്‍ പ്രഖ്യാപിക്കും.

 

Contact: editor@emalayalee.com; 9173244907; 9176621122

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version