NEWS

സഞ്ജുവിന് നിരാശ;തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ

കൊൽക്കത്ത: ഐപിഎലിൽ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഇതോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു.
38 പന്തുകളിൽ 3 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 68 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (35), മാത്യു വെയ്ഡ് (35), ഹാർദ്ദിക് പാണ്ഡ്യ (40 നോട്ടൗട്ട്) എന്നിവരും ഗുജറാത്തിനായി തിളങ്ങി.
മത്സരത്തില്‍ 26 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 47 റണ്‍സാണ് സഞ്ജു സാംസൺ നേടിയത്.ഇന്ന് പരാജയപ്പെട്ട രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടും. നാളെയാണ് ലക്നൗ-ബാംഗ്ലൂർ എലിമിനേറ്റർ. 27ന് രണ്ടാം ക്വാളിഫയർ നടക്കും.

Back to top button
error: