കര്‍ണാടകയിലെ ബീഫ് വിവാദത്തിൽ ആര്‍എസ്എസിനെതിരെ സിദ്ധരാമയ്യ

കര്‍ണാടകയിലെ ബീഫ് വിവാദത്തിൽ ആര്‍എസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്ത്. താനൊരു ഹിന്ദുവാണെന്നും ആവശ്യമെങ്കിൽ ബീഫ് കഴിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

 

കർണാടകത്തിലെ തുമക്കുരു ജില്ലയിലെ ഒരു പൊതു പരിപാടിയിൽ വച്ചാണ് സിദ്ധരാമയ്യയുടെ വിമർശനം. “ഞാനൊരു ഹിന്ദുവാണ്. ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കില്‍ കഴിക്കും. അതെന്‍റെ അവകാശമാണ്. എന്നോട് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്’ സിദ്ധരാമയ്യ ചോദിച്ചു.

 

ആർഎസ്എസ് മതത്തിന്‍റെ പേരിൽ അതിർവരമ്പുകൾ ഉണ്ടാക്കുന്നു. സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ബീഫ് കഴിക്കുന്നത്, ഹിന്ദുക്കളും ക്രിസ്ത്യാനികളും ബീഫ് കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version