കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരനും മുത്തച്ഛനും മരിച്ചു

ണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്കിന് പിറകിൽ ലോറി ഇടിച്ച് റോഡിലേക്ക് വീണ വയോധികനും ചെറുമകനും ലോറി കയറി മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകൻ ആഗ്നെസ് (7) എന്നിവരാണ് മരിച്ചത്.

ഇന്ന് (വെള്ളി) രാവിലെ 10.30നാണ് അപകടം. പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ ഇതെ ദിശയിൽ വന്ന ഗ്യാസ് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ദേഹത്തു കൂടി ലോറി കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപുത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version