റാന്നിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു

റാന്നി: റാന്നി-എരുമേലി റൂട്ടിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേ കാര്‍ മറിഞ്ഞു യുവാവ് മരിച്ചു.പ്ലാച്ചേരി ആലപ്ലാമൂട്ടില്‍ സാബുവിന്റെ മകന്‍ സഞ്ജു തോമസ് (22) ആണു മരിച്ചത്.

അമിത വേഗതയിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മണിമല പോലീസും, റാന്നിയിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version