സ്കൂട്ടറിടിച്ച് ബൈക്ക് റോഡിലേക്ക് തെറിച്ചു വീണു, വീട്ടമ്മ കാർ കയറി മരിച്ചു; ഭർത്താവിനും മകൾക്കും പരിക്ക്

റന്മുള: സ്കൂട്ടറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ കാർ ദേഹത്തുകയറി മരിച്ചു. കിഴക്കൻ ഓതറ ആശ്രമത്തിങ്കൽ പ്രിയ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47) മകൾ അപർണ (12) എന്നിവർക്കും പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

ആറന്മുളയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം വെച്ചാണ് എതിരേ വന്ന സ്കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് പുറകെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു. അൻപത് മീറ്ററോളം ദൂരം ബൈക്ക് വലിച്ചു കൊണ്ടുപോയി. കാർ ദേഹത്തുകയറിയാണ് പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version